കൊച്ചി: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ബോക്സ് ഓഫീസ് സൂപ്പര്‍ ഹിറ്റ് ചിത്രം ലുസിഫറിന്റെ രണ്ടാം എമ്ബുരാന്‍ ഉടനെത്തുമെന്ന് സൂചന നല്‍കി സംവിധായകനായ പൃഥ്വിരാജ്. സിനിമയുടെ എഴുത്ത് പണികളെല്ലാ തീര്‍പ്പാക്കിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പൃഥ്വി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മോഹന്‍ലാലിന്റെ ലൂസിഫറിലെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അമേരിക്കന്‍ നടന്‍ ഡെന്‍സ്സെല്‍ വാഷിങ്ടണിന്റെ വാക്കുകള്‍ക്ക് L2 എന്ന ഹാഷ്ടാഗോടെ നല്‍കികൊണ്ടാണ് പൃഥ്വി തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. “നിങ്ങള്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന നിമിഷത്തില്‍ ജാഗ്രത പാലിക്കുക… അപ്പോഴാണ് ചെകുത്താന്‍ നിങ്ങള്‍ക്കായി വരുന്നത്” എന്ന ഡെന്‍സ്സെല്‍ വാഷ്ങടണ്ണിന്റെ വാക്കുകളാണ് പൃഥ്വി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇത് ലൂസിഫറിന്റെ ഏറ്റവും പുതിയ വിവരമായി കരുതാന്‍ സാധിക്കില്ല. ഇന്ന് മാര്‍ച്ച്‌ 28ന് ഓസ്കാറില്‍ മികച്ച നടനായി തിരഞ്ഞെടുത്ത വില്‍ സ്മിത്ത് അക്കാദമി അവാര്‍ഡ് നിശ പരിപാടി അവതരാകനായ ക്രിസ് റോക്കിനെ സ്റ്റേജില്‍ കയറി മുഖത്തടിച്ചിരുന്നു. രോഗിയായ തന്റെ ഭാര്യയെ കളിയാക്കിയതില്‍ പ്രകോപനം കൊണ്ടാണ് സ്മിത്ത് സ്റ്റേജില്‍ കയറി റോക്കിനെ മര്‍ദിക്കുന്നത്.

സംഭവത്തിന് തൊട്ടടുത്ത നിമിഷം തന്നെ സ്മിത്തിനെ സമീപിച്ച്‌ വാഷിങ്ടണ്‍ ഓസ്കാര്‍ ജേതാവായ താരത്തിനോട് പറഞ്ഞ വാക്കുകളാണ് പൃഥ്വി തന്റെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഉന്നതില്‍ നില്‍ക്കുന്ന നിമിഷത്തില്‍ ചെകുത്താന്‍ നിങ്ങള്‍ക്കായി വരുമെന്ന് അമേരിക്കന്‍ നടന്‍ തന്നോടായി പറഞ്ഞുയെന്ന് അവാര്‍ഡ് നിശയ്ക്ക് ശേഷം സ്മിത്ത് മാധ്യമങ്ങളോടായി പറഞ്ഞിരുന്നു. വാഷിങ്ടണിന്റെ വാക്കുകള്‍ തന്റെ സിനിമ കഥാപാത്രവുമായി ബന്ധപ്പെടുത്തി പൃഥ്വി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

2019 മാര്‍ച്ച്‌ 28നായിരുന്നു മോഹന്‍ലാല്‍ പൃഥ്വി കോമ്ബോയില്‍ ലൂസിഫര്‍ റിലീസാകുന്നത്. അന്നുവരെയുണ്ടായിരുന്ന മലയാള സിനിമകളുടെ എല്ല ബോക്സ് ഓഫീസ് കളക്ഷനുകളെയും തകര്‍ത്ത് ആദ്യമായി 200 കോടി സ്വന്തമാക്കിയ മലയാള ചിത്രമാണ് ലൂസിഫര്‍. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്ബുരാന്‍ എന്ന പേരില്‍ പൃഥ്വി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടെ മോഹന്‍ലാല്‍-പൃഥ്വി കോമ്ബോയില്‍ 2022 ജനുവരിയില്‍ ബ്രോ ഡാഡി എന്ന ചിത്രവും എത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക