കൊച്ചി: കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് എതികെ രാജ്യവ്യാപകമായി ദ്വിദിന പണിമുടക്ക് തുടരുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കണം എന്നാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഇക്കാര്യം വ്യക്തമാക്കി ഇന്ന് തന്നെ ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യം സര്‍വീസ് ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കുകയാണ് കോടതി ചെയ്തത്. പണിമുടക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക