കോട്ടയം: സിൽവർലൈനിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കലക്ടറേറ്റിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മതില്‍ചാടിക്കടന്നു കലക്ടറേറ്റ് വളപ്പില്‍ പ്രവർത്തകർ സില്‍വര്‍ലൈന്‍ സർവേക്കല്ല് കുഴിച്ചിട്ടു. ബലം പ്രയോഗിച്ച് പുറത്താക്കാനുള്ള പൊലീസ് ശ്രമം സംഘര്‍ഷത്തിലാണു കലാശിച്ചത്.

പൊലീസ് റോഡ് ബ്ലോക്ക് ചെയ്തിരുന്നെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇടവഴിയിലൂടെ അകത്തുകയറിയാണു കല്ല് നാട്ടിയത്. കലക്ടറേറ്റിന്റെ കിഴക്കുഭാഗത്ത് ജില്ലാ പഞ്ചായത്തിനു മുന്നിലെ ഉദ്യാനത്തിലാണു കല്ല് സ്ഥാപിച്ചത്. തടയാൻ പൊലീസ് ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശിയപ്പോൾ പ്രവർത്തകർക്ക് പരുക്കേറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് എന്നിവർ സ്ഥലത്തുണ്ടായിരുന്നു. പ്രവർത്തകർ കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഉച്ചയോടെയാണു സമരം അവസാനിപ്പിച്ചു പ്രവർത്തകർ പിരിഞ്ഞുപോയത്. പത്തനംതിട്ട കലക്ടറേറ്റിനു മുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍വേക്കല്ല് സ്ഥാപിച്ചു. ‌‌

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക