മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കുടിയില്‍ മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികള്‍ എത്തിയ ട്രാവലറിന് മുകളലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം മണ്ണിടിഞ്ഞെത്തിയതോടെ താഴേക്ക് പതിച്ചതായാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

വാഹനത്തില്‍ ഒരാള്‍ കുടുങ്ങിയതായി നേരത്തെ വിവരമുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. നേരത്തെയും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമുണ്ടാകുന്ന പ്രദേശമാണിത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യാത്ര നിരോധിച്ചു

മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക