ന്യൂഡൽഹി• ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റാണ് ജെബി മേത്തര്‍. സ്ഥാനാർഥിത്വത്തിനു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകി. ഒരു സീറ്റിലേക്ക് ഡസനിലേറെ പേരുകൾ ഉയർന്നതോടെ ചർച്ചകൾ സമവായമാകാതെ നീണ്ടു പോയിരുന്നു. തുടർന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മൂന്നു പേരുകൾ ഉൾപ്പെടുന്ന പട്ടിക ഹൈക്കമാൻഡിന് കൈമാറിയത്.

ജ്യോതി വിജയകുമാറിനെയോ ഷമ മുഹമ്മദിനെയോ ഹൈക്കമാൻഡ് പരിഗണിക്കുമെന്നും സൂചനയുണ്ടായിരുന്നു. തോറ്റവരെ മാറ്റിനിർത്തുന്നത് ഉൾപ്പെടെ മാനദണ്ഡങ്ങൾ കേരളത്തിൽ ചർച്ച ചെയ്തു അന്തിമമാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നെങ്കിൽ സമവായമായിരുന്നില്ല. എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശപ്രതിക നൽകിയിട്ടും കോൺഗ്രസ് സ്ഥാനാർഥി നിർണയം നീണ്ടുപോയതിൽ പാർട്ടിക്കുള്ളിൽ വിമർശനം ശക്തമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക