തൃക്കാക്കര: യുവജന പ്രസ്ഥാനത്തിന്റെ വനിതാ നേതാവിന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നഗ്ന ഫോട്ടോകള്‍ അയച്ച കേസി​ല്‍ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര കൊപ്പറത്തി തെക്കേതില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണനെ (21) ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് അറസ്റ്റുചെയ്തു. കിഴക്കമ്ബലത്തെ സ്വകാര്യ സ്ഥാപനത്തിലെ ലോഡിംഗ് തൊഴിലാളിയാണ്.

വനിതാ നേതാവുമായി​ അശ്ളീലച്ചുവയി​ല്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്തെന്നും ഇയാള്‍ക്കെതി​രെ പരാതി​യുണ്ട്. യുവതി പ്രതികരിച്ചതോടെ പ്രതി പുതിയ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി​ വീണ്ടും നഗ്നഫോട്ടോകള്‍ അയച്ചു. യുവതിയുടെ സഹോദരന് യുവതിയുടെ ഫോട്ടോയും പ്രതിയുടെ നമ്ബറും വച്ച്‌ വാട്സ്‌ആപ്പ് സന്ദേശവും നല്‍കി​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാജഫേസ്ബുക്ക് അക്കൗണ്ടുകളി​ലൂടെ നിരവധി പെണ്‍കുട്ടികളോട് ഇയാള്‍ ചാറ്റ് ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. തൃക്കാക്കര അസി. കമ്മി​ഷണര്‍ പി.വി ബേബിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സി.ഐ രഞ്ജിത്ത് വിശ്വനാഥ്,എസ്.ഐ ബേബി,പൊലീസ് ഓഫീസര്‍മാരായ ജോസഫ്, ദീപ, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക