തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യ സഭാ സീറ്റുകളില്‍ ഒന്ന് സിപിഐയ്ക്ക് കൊടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ ധാരണയായി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളാണ് എല്‍ഡിഎഫിന് ഉള്ളത്. ഇതില്‍ ഒന്നില്‍ സിപിഐഎമ്മും മറ്റൊന്നില്‍ സിപിഐയും മത്സരിക്കാനാണ് യോഗത്തില്‍ തീരുമാനമായത്. രണ്ട് സീറ്റുകളില്‍ ഒരുമിച്ച്‌ ഒഴിവുവന്നാല്‍ ഒരെണ്ണം സിപിഐക്കെന്ന മുന്‍ധാരണ പ്രകാരമാണ് മുന്നണി തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന.

ഒഴിവു വരുന്ന ഒരു സീറ്റ് എല്‍ജെഡിയുടെതാണെങ്കിലും, പാര്‍ട്ടിക്ക് സീറ്റ് നല്‍കില്ലെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. രണ്ട് സീറ്റുകളില്‍ ഒരുമിച്ച്‌ ഒഴിവുവന്നാല്‍ ഒരെണ്ണം സിപിഐക്കെന്ന് മുന്‍ധാരണയും ഉണ്ടായിരുന്നു. ഇതോടെയാണ് സിപിഐയുടെ അവകാശവാദം പരിഗണിക്കപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്‍ജെഡിയെ കൂടാതെ ജനതാദള്‍ എസും, എന്‍സിപിയും സീറ്റിനായി ആവശ്യമുന്നയിച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ ജയമുറപ്പുള്ള രണ്ട് സീറ്റിലും സിപിഐഎം മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നിരുന്നതെങ്കിലും ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കാന്‍ തീരുമാനമാകുകയായിരുന്നു.

രണ്ട് സീറ്റുകള്‍ ഒഴിവ് വരുമ്ബോള്‍ ഒന്ന് തങ്ങള്‍ക്ക് നല്‍കാമെന്ന ഉറപ്പ് സിപിഐഎം പാലിക്കണമെന്നാണ് സിപിഐ ഉന്നയിച്ചിരുന്നത്. സോമപ്രസാദിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഒഴിവ് വരുന്ന സീറ്റിലേക്ക് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീമിന്റെ പേരുള്‍പ്പെടെ സിപിഐഎം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്നണി സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക