തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണ നായകനായ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഡി. തെലുങ്ക് സിനിമാ പ്രേമികള്‍ക്കിടയിലും ആരാധകര്‍ക്കിടയിലും തരംഗമാകുകയാണ് ചിത്രം. ബാലയ്യ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് മുഴുനീള മാസ് മസാല ചിത്രമായാണ് വീരസിംഹ റെഡ്ഡി തിയറ്ററില്‍ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ അതിമാനുഷിക മാസ് രംഗമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പാഞ്ഞു വരുന്ന തീവണ്ടി വരെ തടഞ്ഞു നിര്‍ത്തുന്ന നന്ദമൂരി ബാലകൃഷ്ണയുടെ വീഡിയോകള്‍ മലയാളികള്‍ ട്രോളുകളുടെ രൂപത്തില്‍ അസ്വദിക്കാറുണ്ട്.

ആ കൂട്ടത്തിലേയ്‌ക്ക് പുതിയ ഒരെണ്ണം കൂടി കിട്ടിയതിന്റെ സന്തോഷത്തിലാണ് ട്രോളന്മാര്‍.ഒറ്റ ചവിട്ടിന് കാര്‍ ആകാശത്തേക്ക് പൊക്കി നിര്‍ത്തുകയും, വന്ന വരവില്‍ തന്നെ കാര്‍ പിന്നിലേയ്‌ക്ക് പോകുന്നതുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്ന രംഗം. പിന്നാലെ, വീണ്ടും ട്രോളുകളില്‍ നിറയുകയാണ് ബാലയ്യ. പൊങ്കല്‍ റിലീസായി ജനുവരി 12-നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 32 കോടിയാണ് ചിത്രം ആദ്യ ദിനം തന്നെ വാരിക്കൂട്ടിയത്. രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി. രവി ശങ്കര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന സിനിമ, നന്ദമൂരി ബാലകൃഷ്ണയുടെ നൂറ്റിയേഴാം ചിത്രമാണ്. ഛായാഗ്രഹണം ഋഷി പഞ്ചാബിയും എഡിറ്റിംഗ് നവീന്‍ നൂലിയും നിര്‍വ്വഹിക്കുന്നു. വെങ്കട്, റാം- ലക്ഷ്മണ്‍ ടീമാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക