
കൊച്ചി: പോക്സോ കേസിൽ മൊഴി മാറ്റിപ്പറയാൻ നമ്പർ18 ഹോട്ടൽ ഉടമ റോയ് വയലാറ്റ് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി. അഞ്ജലിയെ കുടുക്കിത്തരാമെന്ന ഉറപ്പു നൽകിയെന്നും റോയിയുടെ പ്രതിനിധി എന്നു പറഞ്ഞ് എത്തിയ അഭിഭാഷകൻ പറഞ്ഞതായി ഇവർ പറയുന്നു. കേസിലെ മൂന്നാം പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവ് തനിക്കു നൽകാനുള്ള പണം റോയ് തിരികെ നൽകുമെന്നാണ് അറിയിച്ചത്. ലഭിക്കാനുള്ള 15 ലക്ഷം രൂപ എന്നു പറഞ്ഞത് 50 ലക്ഷം എന്നു കേട്ടപ്പോൾ, ഇത്ര വലിയ തുക റോയ് തരുമെന്ന് അറിയിക്കുകയായിരുന്നത്രെ.
പരാതി നൽകിയ ശേഷം കോഴിക്കോട് എത്തിയപ്പോഴായിരുന്നു, കോഴിക്കോട് സ്വദേശിയായ ഒരു സാമൂഹിക പ്രവർത്തകനൊപ്പം എത്തി പണം വാഗ്ദാനം ചെയ്തതെന്ന് ഇവർ പറയുന്നു. ‘നിനക്ക് എത്രയാണോ തരാനുള്ളത് അത് തരാൻ റോയ് തയാറാണ്. ഇപ്പോൾ നിനക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, അറസ്റ്റിലായാൽ ഒരു 35 ദിവസം അകത്തു കിടക്കും. അതു കഴിഞ്ഞു പുറത്തിറങ്ങും. അതു കഴിയുമ്പോൾ വിചാരണ സമയത്ത് നിങ്ങൾക്കു താൽപര്യമില്ലാത്തതു പോലെ ഒന്ന് അയഞ്ഞാൽ മതി.