മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വ്വത്തിന്റെ ആരവങ്ങള്‍ ഇതുവരെ നിലച്ചിട്ടില്ല. ഭീഷ്മ പര്‍വ്വത്തിന്റെ റിലീസിന് ശേഷം പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ രാധേ ശ്യാമും മറ്റ് മലയാള ചിത്രങ്ങളും റിലീസ് ചെയ്തിട്ടും നിറഞ്ഞ തിയേറ്ററിലാണ് ഭീഷ്മ പര്‍വ്വം പ്രദര്‍ശിപ്പിക്കുന്നത്. സിനിമയിലെ പാട്ടുകളും വലിയ ഹിറ്റായിരുന്നു. അതിലേറ്റവും പ്രശംസ ഏറ്റുവാങ്ങിയ പാട്ടാണ് ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹീറും ഒന്നിച്ച പറുദീസ എന്ന പാട്ട്. പുറത്തിറങ്ങിയതിന് പിന്നാലെ ഗാനം തരംഗമായിരുന്നു.

ഇപ്പോഴിതാ ഗാനത്തിന്റെ ഇന്തോനേഷ്യന്‍ വേര്‍ഷന്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. യൂയിസ് ദേശയാന എന്ന ഗായികയാണ് പാട്ടിന്റെ ഇന്തോനേഷ്യന്‍ വേര്‍ഷന്‍ പുറത്തിറക്കിയത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോക്കൊപ്പം ഭീഷ്മ പര്‍വ്വം സിനിമയേയും, സുഷിന്‍ ശ്യാമിനേയും, പറുദീസ വീഡിയോ ഗാനത്തേയും യൂയിസ് ദേശയാന മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ വീഡിയോ അമല്‍ നീരദ് പങ്കുവെച്ചതോടെ ഇന്തോനേഷ്യന്‍ പറുദീസയുടെ കമന്റ് ബോക്‌സിലും മലയാളികള്‍ നിറഞ്ഞു. ഗാനത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്നും കേരളത്തില്‍ നിന്നുമുള്ള സ്‌നേഹം അറിയിച്ച്‌ കൊണ്ടുമാണ് കമന്റുകള്‍ നിറയുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ രതിപുഷ്പം എന്ന ഗാനത്തിന്റെ വീഡിയോയും റിലീസ് ചെയ്തിരുന്നു. റംസാനും ഷൈന്‍ ടോം ചാക്കോയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഗാനം ചര്‍ച്ചയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക