
വൈക്കം: വൈക്കം കായലോരത്ത് യുവാക്കളുടെ കൂട്ടത്തല്ലിന് പിന്നില്‍ കോളജ് വിദ്യാര്‍ത്ഥിനിയുടെ പ്രണയം. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങല്‍ നാട്ടുകാര്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ചേര്‍ത്തല പാണാവള്ളി സ്വദേശിയായ യുവാവും ഇയാളുടെ കാമുകിയായിരുന്ന പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്. വൈക്കം സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയുടെ പേരിലായിരുന്നു യുവാക്കളുടെ കൂട്ടത്തല്ല്.
പെണ്‍കുട്ടിയും ചേര്‍ത്തല സ്വദേശിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറിയതോടെ പ്രകോപിതനായ യുവാവ് വൈക്കം കായലോരത്തെത്തി പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതോടെ വിഷയത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇടപെട്ടു. ആണ്‍ സുഹൃത്തുക്കളെയും കൂട്ടിയാണ് പെണ്‍കുട്ടി മുന്‍കാമുകനുമായി സംസാരിക്കാന്‍ എത്തിയതെന്നാണ് വിവരം.