തിരുവനന്തപുരം: പൊതു പരിപാടികളും വകുപ്പുമായി ബന്ധപ്പെട്ട തിരക്കുകളും അവസാനിപ്പിച്ച്‌ രാത്രി വീട്ടിലെത്തിയതിന് പിന്നാലെ വോളിബോള്‍ കളിക്കാനിറങ്ങി മന്ത്രി. ജല വിഭവ മന്ത്രി റോഷി അ​ഗസ്റ്റിനാണ് ഭാര്യയ്ക്കും ഇളയ മകനുമൊപ്പം വോളിബോള്‍ കളിച്ചത്. ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജില്‍ മന്ത്രി ഒരു കുറിപ്പോടെ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://fb.watch/bIq71kBjIo/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറിപ്പ്

രാത്രി വൈകിയാണ് വീട്ടില്‍ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകന്‍ അപ്പുവും ‘ പ്രശാന്തി ‘ല്‍ ഉണര്‍ന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോന്‍ ആണ് വോളീബോള്‍ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്പം നേരം വോളീബോള്‍ പ്രാക്ടീസ്.

സ്കൂള്‍ – കോളജ് കാലഘട്ടത്തില്‍ വോളീബോള്‍ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരന്‍ പലപ്പോഴും പകച്ചു പോയി.

റാണി… അഹങ്കരിക്കേണ്ട… നിനക്ക് വേണ്ടി ഞാന്‍ അഡ്ജസ്റ്റ് ചെയ്താണ് serve ചെയ്തത്.. കേട്ടൊ… അല്ലേല്‍ ഇതൊന്നും അല്ല..!!!

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക