കോട്ടയത്ത് മറിയപ്പള്ളി മുട്ടത്തെ പാറമടയില്‍ മറിഞ്ഞ ലോറിയില്‍നിന്ന് ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാത്രി ഒമ്ബതു മണിയോടെയാണ് ലോറി 100 അടിയോളം താഴ്ചയുള്ള ക്വാറിയില്‍ വീണത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഡ്രൈവര്‍ അജി കുമാറിനെ കുറിച്ച്‌ വിവരമില്ല.

സമീപത്തുള്ള വളം ഡിപ്പോയില്‍ വളം കയറ്റാനെത്തിയ ലോറി ക്വാറിയില്‍ വീഴുകയായിരുന്നു. ഇന്നലെ അഗ്നിശമന സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് വാഹനം കണ്ടെത്തിയിരുന്നു. നിരവധി വര്‍ഷം വാഹനം ഓടിച്ച്‌ പരിചയമുള്ളയാളാണ് അജികുമാര്‍. ദേഹാസ്യസ്ഥ്യം ഉണ്ടായോയെന്നാണ് സംശയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ രാത്രി രണ്ടുമണി വരെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ക്രെയിനെത്തിച്ചിട്ടും രക്ഷയുണ്ടായിരുന്നില്ല. വാഹനം പുറത്തുനിന്ന് നോക്കിയാല്‍ കാണാത്ത തരത്തില്‍ ആണ്ടുകിടക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക