കോഴിക്കോട്​: എറണാകുളം ചമ്ബക്കര മഹിള മന്ദിരത്തില്‍നിന്ന്​ കാണാതായ യുവതികളില്‍ രണ്ടുപേരെ കോഴിക്കോട്​ ​കണ്ടെത്തി. മെഡിക്കല്‍ കോളജ്​ പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍നിന്നാണ്​ കണ്ടെത്തിയത്. ഇവരില്‍ ഒരാളുടെ സഹോദരിയുടെ ചേവായൂരിലെ വീട്ടില്‍ എത്തുകയായിരുന്നു. സഹോദരിയാണ്​ രണ്ടുപേരെയും മെഡിക്കല്‍ കോളജ്​ സ്​റ്റേഷനില്‍ എത്തിച്ചത്​.

എറണാകുളം സ്വദേശികളായ രണ്ടുപേരെയാണ്​ കണ്ടെത്തിയത്​. ​ഇവരെ കോഴിക്കോട്​ വനിത സ്റ്റേഷനിലേക്ക്​ മാറ്റി. ചൊവ്വാഴ്​ച മരട്​ പൊലീസ്​ എത്തി യുവതികളെ ഏറ്റുവാങ്ങും. കൂ​ടയുള്ള കൊല്‍ക്കത്ത സ്വദേശിയായ പെണ്‍കുട്ടി ബംഗളൂരിലേക്ക്​​ പോയതായാണ്​ വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടവന്ത്ര പൊലീസ് സ്​റ്റേഷനില്‍ രജിസ്​റ്റര്‍ ചെയ്ത കേസില്‍ മഹിള മന്ദിരത്തിലെത്തിയ ​കൊല്‍ക്കത്ത സ്വദേശിനിയും സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹിക നീതി വകുപ്പ് മഹിള മന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്​ച പുലര്‍ച്ച മൂന്നിന്​ ശേഷം മഹിള മന്ദിരത്തി‍െന്‍റ രണ്ടാംനിലയില്‍നിന്ന് ഇരുമ്ബുദണ്ഡില്‍ സാരി ചുറ്റിയാണ്​ മൂവരും താഴേക്കി​റങ്ങി പുറത്തേക്കു​ കടന്നത്. പുറത്ത് പോവുകയാണെന്നും ഇനി അന്വേഷിക്കേണ്ടന്നും കത്തെഴുതി വച്ചിട്ടാണ് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക