മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച്‌ അച്ഛനും രണ്ടുമക്കളും മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാ‌ർ‌ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്.

മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കാസർകോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലൻസും മംഗളൂരുവില്‍ നിന്ന് കാസകോടേയ്ക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആംബുലൻസില്‍ ഉണ്ടായിരുന്ന രോഗി ഉഷ, ഒപ്പമുണ്ടായിരുന്ന ശിവദാസ്, ആംബുലൻസ് ഡ്രെെവർ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക