പന്തളം: ശബരിമലയില്‍ നട വരവില്‍ വന്‍ വര്‍ധനവ്. ആദ്യ പത്തു ദിവസം കൊണ്ട് ശബരിമലയിലെ നട വരവ് 52 കോടി കഴിഞ്ഞു. അരവണ വിറ്റ് വരവില്‍ ആണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. ഓരോ ദിവസവും കഴിയുമ്ബോള്‍ തീര്‍ത്ഥാടകരുടെ പ്രവാഹമാണ് ക്ഷേത്രത്തില്‍ കാണപ്പെടുന്നത്. ഇതുവരെ ലഭിച്ച വരുമാനത്തിലും വര്‍ദ്ധനവുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ വ്യക്തമാക്കി.

52.55 കോടി രൂപയാണ് ക്ഷേത്രത്തിലെ ആകെ വരുമാനം. ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായത് അരവണയില്‍ നിന്നാണ്, 23.57 കോടി രൂപ. അപ്പം ഇനത്തില്‍ നിന്ന് 2.58 കോടിയും, കാണിക്കയായി 12.73 കോടിയും ലഭിച്ചു. മുറി വാടകയിനത്തില്‍ 48.84 ലക്ഷം, അഭിഷേകത്തില്‍ നിന്ന് 31.87 ലക്ഷവും കിട്ടിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊറോണ നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം സന്നിധാനത്ത് തീര്‍ത്ഥാടകര്‍ കുറവായിരുന്നു. 9.92 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തിലെ ആകെ വരുമാനം. ഈ വര്‍ഷത്തെ വരുമാനത്തിന്റെ ഏറിയ പങ്കും ഉത്സവ നടത്തിപ്പ് ചെലവിനായി ഉപയോഗപ്പെടുത്തുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക