ഇടുക്കി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ഭീഷണിയുമായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സുധാകരന് സി പി എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും, ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലാത്തതുകൊണ്ടു മാത്രമാണെന്നുമാണ് വര്‍ഗീസിന്റെ പരാമര്‍ശം. സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച്‌ സുധാകരന് ധാരണയുണ്ടാകണമെന്നും വര്‍ഗീസ് മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സി പി എം ചെറുതോണിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു പരാമര്‍ശം. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാര്‍ത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെ ന്യായീകരിച്ച്‌ സുധാകരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. നിഖില്‍ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ലെന്നും, നിരപരാധികളാണ് ജയിലില്‍ കിടക്കുന്നതെന്നും കെ സുധാകരന്‍ ആരോപണമുയർത്തിയിരുന്നു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക