മലയാളികളുടെ പ്രിയനായികയാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാണ് കനിഹ.

സിനിമ തിരക്കുകൾക്കിടയിലും, കിട്ടുന്ന ഇടവേളകളിൽ കനിഹ കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുക. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. വിജയ് നായകനാകുന്ന ബീസ്റ്റിലെ അറബിക് കുത്ത് പാട്ടിന് തകർപ്പൻ ഡാൻസുമായി എത്തിയിരിക്കുകയാണ്. ഷോർട്സ് ധരിച്ച് പൊളി ലുക്കിൽ ബീച്ചിന് മുന്നിലെ ഹോട്ടലിൽ വച്ചാണ് കനിഹ വീഡിയോ എടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ ഒന്നിച്ച ബ്രോ ഡാഡിയാണ് കനിഹയുടെ അവസാന റിലീസ് ചിത്രം. സുരേഷ് ഗോപിയുടെ പാപ്പാൻ, മമ്മൂട്ടിയുടെ സി.ബി.ഐ 5 എന്നിവയാണ് കനിഹയുടെ അടുത്ത ചിത്രങ്ങൾ. ഇത് കൂടാതെ തമിഴിലും രണ്ട് സിനിമകൾ ഇറങ്ങാനുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക