കോൺഗ്രസ് പുനസംഘടന അനന്തമായി നീളുകയാണ്. കെപിസിസി പ്രസിഡൻറ് കെ സുധാകരൻ മാരത്തൺ ചർച്ചകൾ നടത്തി അന്തിമഘട്ടത്തിൽ എത്തിച്ച ഭാരവാഹി പട്ടിക കേരളത്തിൽനിന്നുള്ള ജല എംപിമാരുടെ പരാതിയെതുടർന്ന് ഹൈക്കമാൻഡ് മരവിപ്പിച്ചു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള എംപിമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് ഇത്തരമൊരു നിലപാടെടുത്തത് എന്ന വിവരവും പുറത്തുവന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് തൻറെ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തുവാനും, ഞങ്ങൾക്ക് കെപിസിസി പ്രസിഡണ്ടിനെ വിശ്വാസം ആണെന്നും ഗ്രൂപ്പിൻറെ പേര് പറഞ്ഞു പാർട്ടിയെ ദുർബലപ്പെടുത്തരുത് എന്ന് അഭ്യർത്ഥിച്ചു കൊണ്ടും ഒരു കോൺഗ്രസ് പ്രവർത്തകൻ ബെന്നി ബഹനാനെ ഫോൺ വിളിക്കുമ്പോൾ അദ്ദേഹം ആ പ്രവർത്തകരോട് തട്ടി കയറുന്ന ഒരു ശബ്ദരേഖ ഇപ്പോൾ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശബ്ദരേഖ ഇവിടെ കേൾക്കാം

courtsey : Marunadan Malayalee

കെപിസിസി പ്രസിഡൻറ് കെ സുധാകരനോട് ഉള്ള അസഹിഷ്ണുത ബെന്നി ബഹനാൻറെ വാക്കുകളിൽ പ്രകടമാണ്. തങ്ങളോട് ഒക്കെ ചോദിച്ചിട്ടു മാത്രമേ പട്ടിക പുറത്തിറക്കാവൂ എന്നാണ് അദ്ദേഹം പറയുന്നത്.ഫോണിൽ വിളിക്കുന്ന പ്രവർത്തകനോട് നിങ്ങളെക്കാൾ ഒക്കെ വലിയ കോൺഗ്രസുകാരൻ ആണ് താൻ എന്നും, തൻറെ പിതാവ് സ്വാതന്ത്ര്യസമരസേനാനി ആണെന്നും എല്ലാം ബെന്നി ബഹനാൻ വീരസ്യം മുഴക്കുന്നുണ്ട്. സുധാകരനും, സതീശനും, ഉമ്മൻ ചാണ്ടിയ്ക്കും രമേശിനും എല്ലാം ഗ്രൂപ്പ് ഉണ്ടെന്നും ഇപ്പോൾ സ്ഥാനത്തിരിക്കുന്നവരാണ് സിൽബന്ധി പണി ചെയ്ത് കേറി വന്നതെന്നും അദ്ദേഹം പറയുന്നു.

ഏതായാലും പുനഃസംഘടന വൈകുന്നത് പ്രവർത്തകർക്കിടയിൽ വലിയ രീതിയിലുള്ള നിരാശ പടർത്തുന്നുണ്ട്. കെപിസിസി പ്രസിഡണ്ടിനെ ദുർബലപ്പെടുത്താനുള്ള ഒരു വിഭാഗം നേതാക്കളുടെ പ്രവർത്തനങ്ങളാണ് ഇതൊന്നും വലിയൊരു വിഭാഗം പ്രവർത്തകർ സംശയിക്കുന്നു. കെ സുധാകരൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ അവസാന പ്രതീക്ഷ എന്ന നിലയിൽ വളരുമ്പോൾ അദ്ദേഹത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന നേതാക്കൾക്കെതിരെ പാർട്ടിക്കുള്ളിൽ വലിയ അമർഷമാണ് ഉടലെടുക്കുന്നത്. ഇനിയും പുനസംഘടന വൈകിയാൽ കാര്യങ്ങൾ ഒരു പൊട്ടിത്തെറിയിലേക്ക് എത്താനുള്ള സാധ്യതയും രാഷ്ട്രീയ വൃത്തങ്ങൾ തള്ളിക്കളയുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക