മോസ്കോ: റഷ്യയില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തിയാല്‍ എണ്ണവില ബാരലിന് 300 ഡോളര്‍ കടക്കുമെന്ന് മുന്നറിയിപ്പ്.രാജ്യാന്തര വിപണിയില്‍ എണ്ണവില 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെയാണ് റഷ്യന്‍ മന്ത്രിയുടെ പ്രതികരണം.അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യു.എസ് നിരോധനമേര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. റഷ്യന്‍ എണ്ണക്ക് ബദല്‍ കണ്ടെത്താന്‍ യുറോപ്പിന് ഒരു വര്‍ഷത്തിലേറെ സമയം വേണ്ടി വരും. പിന്നീട് യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന വിലക്ക് എണ്ണ വാങ്ങേണ്ട സാഹചര്യമുണ്ടാവും. ഇതിനെക്കുറിച്ച്‌ യുറോപ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക