ന്യൂഡൽഹി: സംഘടനാതലത്തിലെ അഴിച്ചുപണിയുൾപ്പെടെ പാർട്ടിയെ അടിമുടി ഉടച്ചുവാർക്കാൻ ലക്ഷ്യമിട്ടുള്ള പ്ലീനറി സമ്മേളനത്തിലേക്കു കോൺഗ്രസ് കടക്കാനിരിക്കെ, ശശി തരൂരിനെ തഴയരുതെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള 3 എംപിമാർ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. വോട്ടർമാർക്കിടയിൽ വലിയ സ്വീകാര്യതയുള്ള തരൂരിനു മാന്യമായ പരിഗണന നൽകണമെന്നും മാറ്റിനിർത്തരുതെന്നും എംപിമാരായ കെ.മുരളീധരൻ, ബെന്നി ബഹനാൻ, എം.കെ.രാഘവൻ എന്നിവർ ഖർഗെയോട് ആവശ്യപ്പെട്ടു. തരൂരിനു പ്രവർത്തക സമിതിയംഗത്വമോ സംഘടനാതലത്തിൽ പ്രധാന ചുമതലയോ നൽകണമെന്ന് രാഘവൻ ആവശ്യപ്പെട്ടു. ഉന്നത നേതൃത്വവുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കാമെന്നു ഖർഗെ അറിയിച്ചു.

അനാരോഗ്യം അലട്ടുന്ന ഉമ്മൻ ചാണ്ടി, ഈ മാസം 24 മുതൽ 26 വരെ ഛത്തീസ്ഗഡിലെ റായ്പുരിൽ നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കില്ല. പ്രവർത്തക സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടേക്കും. പകരം, തരൂർ വരുന്നതിനോട് അദ്ദേഹത്തിന് എതിർപ്പില്ലെന്നാണു സൂചന. ഉമ്മൻ ചാണ്ടിക്കു പുറമേ എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ എന്നിവരാണു നിലവിൽ സമിതിയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രവർത്തകസമിതിയിലേക്ക് മത്സരത്തിനിറങ്ങാൻ കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തല

പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പു നടന്നാൽ തരൂർ മത്സരിക്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പു നടന്നാൽ രമേശ് ചെന്നിത്തല മത്സരത്തിനിറങ്ങിയേക്കും. എൻ.എസ്.യു., യൂത്ത് കോൺഗ്രസ് കാലം മുതൽ ദേശീയതലത്തിൽ പ്രവർത്തിച്ചതു വഴി വിവിധ നേതാക്കളുമായുള്ള ഊഷ്മള ബന്ധം രമേശിനു മുതൽക്കൂട്ടാണ്. 1997 ൽ കൊൽക്കത്തയിൽ നടന്ന പ്ലീനറി സമ്മേളനത്തിലാണ് ഏറ്റവുമൊടുവിൽ പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പു നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക