തൃശ്ശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ പക്കല്‍ നിന്ന് പിടിച്ചത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോര്‍ട്ട് പുറത്ത്. എക്സൈസിന്റെ അനാസ്ഥ മൂലം ചാലക്കുടി സ്വദേശിനിയായ ഷീല സണ്ണി 72 ദിവസമാണ് ജയിലില്‍ കിടന്നത്. ഷീലയുടെ ബാഗില്‍ നിന്ന് 12 എല്‍എസ്ഡി സ്റ്റാമ്ബുകള്‍ പിടിച്ചെടുത്തു എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം.

ഒന്നിന്ന് 5000 രൂപമുകളില്‍ മാര്‍ക്കറ്റില്‍ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് ഇതെന്നും എക്സൈസ് അറിയിച്ചിരുന്നു. എന്നാല്‍, ഇത് ലഹരിമരുന്നല്ലെന്നാണ് ലാബ് പരിശോധന ഫലത്തില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്നെ കള്ളകേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഷീല സണ്ണി ആവശ്യപ്പെട്ടു. നിലവില്‍ എക്സൈസിലെ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ നേരത്തെ എക്സൈസ് സ്ഥലം മാറ്റിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക