അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശപ്പോര്. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് തോല്‍വികള്‍ക്ക് ശേഷം 8 തുടര്‍ ജയങ്ങളുമായി ഫൈനല്‍ പ്രവേശനം നേടിയ ഓസ്‌ട്രേലിയയും അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കലാശപ്പോരിന് ഇറങ്ങും.

ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിര്‍ണായകമാണ്. ഈ മൈതാനത്ത് ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ക്കയിരുന്നു മുന്‍തൂക്കം. ഈ ലോകകപ്പില്‍ നാല് മത്സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്നപ്പോള്‍ അതില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്. അതേസമയം, ടോസ് നിര്‍ണായകമല്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറയുന്നത്. ഓരോ ദിവസവും കാലാവസ്ഥയില്‍ മാറ്റമുണ്ട്. ഏത് കണ്ടീഷനിലും കളിക്കാന്‍ ടീം പ്രാപ്തരാണ്. ആക്രമിച്ചു കളിക്കാന്‍ നേരത്തെ തീരുമാനിച്ചതാണെന്നും രോഹിത് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ 10 മത്സരങ്ങളും ജയിച്ച് ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യ മികച്ചുനിന്നു. രോഹിതും, ഗില്ലും, വിരാടും, രാഹുലും, ശ്രേയസും അപാര ഫോമില്‍. അതിലും മികച്ച ബൗളിംഗ് അറ്റാക്ക്. ഷമിയും, ബുംറയും, കുല്‍ദീപും, ജഡേജയും ഫോം തുടര്‍ന്നാല്‍ ഇന്ത്യ കപ്പുയര്‍ത്തും.

ഓസ്‌ട്രേലിയയുടെ കാര്യത്തില്‍ മാക്സ്വെല്ലിനെപ്പോലുള്ള മാച്ച് വിന്നര്‍മാരുടെ കൂടാരമാണ്. ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ബാറ്റര്‍മാരായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ആള്‍റൗണ്ടര്‍ ട്രാവിസ് ഹെഡ്ഡ്, പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഹേസല്‍വുഡ്, സ്പിന്നര്‍ ആദം സാംപ എന്നിവരെല്ലാം അപകടകാരികള്‍.

ഓസ്‌ട്രേലിയ ഇതിനോടകം 5 ലോകകപ്പുകള്‍ നേടിയിട്ടുള്ളവരാണ്. 1987ല്‍ ഇന്ത്യയില്‍ വച്ചായിരുന്നു അവരുടെ ആദ്യ കിരീടനേട്ടം. 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ മറ്റ് കിരീടങ്ങള്‍. 2തവണയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. 1983ല്‍ കപില്‍സ് ഡെവിള്‍സ് ടീം ആദ്യം കിരീടമണിയിച്ച് ചരിത്രം കുറിച്ചു. 2011ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ രണ്ടാം കിരീടം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക