കേരളീയത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴയടയ്ക്കണമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണിയെന്ന് ആരോപണം. തിരുവനന്തപുരം നഗരസഭാ സി.ഡി.എസ്. ചെയര്‍പേഴ്ണ്‍ സിന്ധു ശശിയാണ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയത്. കേരളീയത്തില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങള്‍ 250 രൂപ പിഴയടയ്ക്കണമെന്നാണ് ഭീഷണി. പിഴത്തുക നല്‍കിയില്ലെങ്കില്‍ ഓഡിറ്റടക്കം നടത്തില്ലെന്നും സി.പി.എം. ഏരിയാ കമ്മിറ്റി അംഗവും കാട്ടായിക്കോണം മുൻ കൗണ്‍സിലറും കൂടിയായ സിന്ധു ശശി ഭീഷണിപ്പെടുത്തി.

ഇവര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. പങ്കെടുക്കാൻ നിര്‍ദേശിച്ച കുടുംബശ്രീ അംഗങ്ങളില്‍ ചിലര്‍ പരിപാടിയില്‍ എത്തിച്ചേര്‍ന്നിരുന്നില്ല. വന്നവരില്‍ ചിലര്‍ വരാത്തവരെക്കുറിച്ച്‌ പരാതി പറഞ്ഞപ്പോഴാണ് കുടുംബശ്രീയുടെ വാട്സ്‌ആപ്പ് ഗ്രൂപ്പിലേക്ക് സിന്ധു ശശി ശബ്ദ സന്ദേശം അയച്ചത്. പിന്നീട് ഈ സന്ദേശം ഇവര്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇതാണ് പുറത്തായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുറത്തുവന്ന ശബ്ദസന്ദേശത്തില്‍നിന്ന്: ”കാട്ടായിക്കോണം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്,ഇന്ന് കേരളീയം പരിപാടിയില്‍ ഒരാളെങ്കിലും പങ്കെടുക്കാത്ത മുഴുവൻ കുടുംബശ്രീകളും 250 രൂപ എഡിഎസിനെ ഏല്‍പ്പിക്കണം. 250 രൂപ കൊടുത്തതിന് ശേഷം മാത്രമേ ഓഡിറ്റ് നടത്താൻ കഴിയുകയുള്ളൂ. ഇത് എന്റെ തീരുമാനമല്ല. ഈ വരുന്ന ആഴ്ച മുഴുവൻ പേരും അയല്‍ക്കൂട്ടം കുടുംബം 250 രൂപ, കൈയില്‍നിന്ന് എടുക്കുകയോ മാസവരിയില്‍നിന്ന് എടുക്കുകയോ, അതൊന്നും പ്രശ്നമല്ല. മുഴുവൻ സംഘങ്ങളും 250 രൂപ ഏല്‍പ്പിക്കണം.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക