ക്വാറി ഉടമയോട് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ബാലുശേരി ഏരിയ കമ്മറ്റിക്ക് കീഴിലുള്ള ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വിഎം രാജീവനാണ് പണം ആവശ്യപ്പെട്ടത്. ക്വാറി നടത്തിപ്പുകാരുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ രാജീവനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി.

ക്വാറി പ്രശ്‌നങ്ങള്‍ കൂടാതെ നടത്താന്‍ സമ്മതിക്കാമെന്നും അതിനായി രണ്ടു കോടി വേണമെന്നുമാണ് ബ്രാഞ്ച് സെക്രട്ടറി ക്വാറി നടത്തിപ്പുകാരനോട് ആവശ്യപ്പെടുന്നത്. തന്റെയും മറ്റൊരാളുടെയും വീടുകള്‍ കൂടി ക്വാറിക്കു നല്‍കുന്നതിന്റെ തുക കൂടിയാണ് ഇതെന്നും സംഭാഷണത്തില്‍ ഉണ്ട്. 13 അംഗങ്ങളുള്ള ബ്രാഞ്ച് കമ്മിറ്റിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും തനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും, ചര്‍ച്ചകള്‍ ഉയരുന്ന ഘട്ടത്തിലെല്ലാം വിവരങ്ങള്‍ ക്വാറി ഉടമയെ ബ്രാഞ്ച് സെക്രട്ടറി അറിയിച്ചിരുന്നതായും സംഭാഷണത്തില്‍ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോറി നടത്താൻ രണ്ട് കോടി ആവശ്യപ്പെട്ട് സിപിഎം ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വി എം രാജീവൻ. സിപിഎം അന്വേഷിക്കും നീതി നടപ്പാക്കും എന്നതിൽ ആർക്കും തർക്കമൊന്നുമില്ല.

Posted by Jinan Cp on Friday, 30 June 2023

അന്ന് ക്വാറി നടത്തിപ്പുകാര്‍ ഇടപെടാതിരുന്നതിനാലാണ് പാര്‍ട്ടി വിജിലന്‍സിനു പരാതി നല്‍കിയതെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. നിയമപ്രകാരമാണ് ക്വാറി നടത്തിക്കൊണ്ടു പോകുന്നതെന്ന് ഉടമ പറയുമ്ബോള്‍, പഞ്ചായത്തില്‍ നിന്നും മറ്റും നിരവധി രേഖകള്‍ ക്വാറിക്കെതിരായി ശേഖരിച്ചിട്ടുണ്ടെന്നാണ് രാജീവന്റെ മറുപടി. രണ്ട് കോടി കൈമാറുകയാണെങ്കില്‍ ഈ രേഖകള്‍ വിജിലന്‍സിന് കൈമാറാതെ ക്വാറി കമ്ബനിക്ക് നല്‍കാമെന്നാണ് ഇയാള്‍ വ്യവസ്ഥ വയ്ക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക