മാസങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പുതിയ ഡി.സി.സി ഭാരവാഹികളുടെ പട്ടിക നാളെ കെ.പി.സി.സി നേതൃത്വം പ്രഖ്യാപിക്കും. ഡി.സി.സി പ്രസിഡന്റുമാരും ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍സെക്രട്ടറിമാരും കെ.പി.സി.സി ആസ്ഥാനത്ത് നേതൃത്വവുമായുള്ള അവസാനവട്ട മാരത്തണ്‍ ചര്‍ച്ചകളിലാണ് ഇപ്പോള്‍ .
സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വവിതരണം 26ന് ശനിയാഴ്ച ആരംഭിക്കും. അതിന് മുമ്ബ് ഡി.സി.സി ഭാരവാഹികളുണ്ടാകണമെന്ന ധാരണയുടെ പുറത്താണ് ഈ ധൃത ഗതിയിലുള്ള നീക്കങ്ങള്‍. അംഗത്വ കാമ്ബെയിനിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനും അനുബന്ധ ചര്‍ച്ചകള്‍ക്കുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വറും റിട്ടേണിംഗ് ഓഫീസറായ ജി. പരമേശ്വരയും വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും.
-->
വിവിധ ജില്ലകളില്‍ നിന്ന് സമര്‍പ്പിച്ച കരട് പട്ടിക വെട്ടിച്ചുരുക്കിയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയുമാകും അന്തിമ പട്ടിക തയ്യാറാക്കുന്നത് . ഏഴ് വീതം ജില്ലകള്‍ തിരിച്ചാണ് നേതൃത്വം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിശദ പരിശോധന നടത്തിയത്. ആവശ്യമായതിന്റെ മൂന്നും നാലുമിരട്ടി പേരുകളാണ് ഓരോ ജില്ലാ നേതൃത്വവും സമര്‍പ്പിച്ചത്.
കരട് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കെ.പി.സി.സി നിശ്ചയിച്ച മാനദണ്ഡപ്രകാരമുള്ള അര്‍ഹത, മുന്‍കാല പ്രവര്‍ത്തന പരിചയം, ജില്ലാ ഭാരവാഹിയാക്കിയാല്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന ഗുണം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
പ്രായം, മേഖല, സാമുദായിക പരിഗണന എന്നിവയെല്ലാം നോക്കിയാവും അന്തിമ പട്ടികയ്ക്ക് രൂപം നല്‍കുക. താരതമ്യേന ചെറിയ ജില്ലകളില്‍ പതിനഞ്ചും മറ്റ് ജില്ലകളില്‍ 25ഉം ഭാരവാഹികളാവും ഡി.സി.സികള്‍ക്കുണ്ടാവുക.
എക്സിക്യൂട്ടീവ് അംഗങ്ങള്‍ യഥാക്രമം 16ഉം 26ഉം ആകും. ഡി.സി.സി ഭാരവാഹികള്‍ക്ക് പുറമേ പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെയും നാളെ പ്രഖ്യാപിക്കും. എന്നാല്‍, കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം ഇപ്പോഴുണ്ടാവില്ല.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക