വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങള്‍ അയക്കുന്ന മോശം പോസ്റ്റിന് അഡ്മിന് ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനുമാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പില്‍ പങ്കുവെയ്ക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ അഡ്മിന് കഴിയില്ല.

ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം അഡ്മിന് ഉണ്ടാകില്ലെന്നുമാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു.ചേര്‍ത്തല സ്വദേശി മാനുവലിനെതിരെ എറണാകുളം പോക്‌സോ കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിര്‍ദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക