മലപ്പുറം: പെരിന്തല്‍മണ്ണ കൊളത്തൂരില്‍ പതിനാറുകാരനെ പീഡിപ്പിച്ച 23 വയസ്സുകാരിക്കെതിരെ പോക്​സോ കേസ്​. യുവതിയുടെ ബന്ധുവിനെ തന്നെയാണ്​ പീഡിപ്പിച്ചത്​. ഈ മാസം ആദ്യവാരമായിരുന്നു സംഭവം. ബന്ധുവീട്ടിലും മണ്ണാര്‍ക്കാട്ടെ റിസോര്‍ട്ടിലുമാണ്​​ പീഡനത്തിന്​ ഇരയാക്കിയത്​.

മണ്ണാര്‍ക്കാട്ട്​ പീഡനത്തിന്​ ഇരയാക്കാന്‍ സഹായം ചെയ്​തതിന്​ യുവതിയുടെ സുഹൃത്തായ ഡോക്ടര്‍ക്കെതിരെയും കേസുണ്ട്​. യുവതി ഒന്നാം പ്രതിയും ഡോക്ടര്‍ രണ്ടാം പ്രതിയുമായാണ്​ കേസ്​. ഇരുവരെയും അറസ്റ്റ്​ ചെയ്തിട്ടില്ല. ഇരയായ കുട്ടിയെ ചില്‍ഡ്രന്‍സ്​ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക