മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തിയ നടി പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ ലോകത്തും സനുഷ സജീവമാണ്.പലപ്പോഴും നടി പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. ചിലപ്പോഴൊക്കെ താരത്തിനെതിരെ സൈബർ ആക്രമണങ്ങളുമുണ്ടാകാറുണ്ട്. ഇതിന് നടി മറുപടിയും നൽകാറുണ്ട്.

കല്ലുകൊണ്ടൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സനുഷ അഭിനയ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി അവസരങ്ങൾ ലഭിച്ചതോടെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറുവാനും ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും സനുഷയ്ക്ക് സാധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴുള്ള താരത്തിന്റെ ലുക്കാണ് സമൂഹ മാധ്യങ്ങളിൽ വൈറലാവുന്നത്. സ്റ്റേജിലേക്ക് എത്തുന്നതിന് മുമ്പ് മേക്കപ്പ് ചെയ്ത റെഡിയാവുന്ന ഒരു വിഡിയോയാണ് സനുഷ പങ്കുവച്ചത്. ഹോട്ട് ലുക്കിലുള്ള സനുഷയുടെ ആ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മിസ്റ്റർ മരുമകൻ എന്ന സിനിമയിലാണ് ആദ്യമായി സനുഷ നായികയാവുന്നത്. ദാദാ സാഹിബ്,കരിമാടിക്കുട്ടൻ, കൺമഷി, മീശമാധവൻ , കാഴ്ച തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ കാഴ്ചയിലെ നടിയുടെ കഥപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക