കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്ന പേരില്‍ പോക്‌സോ ആക്‌ട് പ്രകാരം കേസെടുക്കുമ്ബോള്‍ ദൃശ്യത്തിലുള്ള കുട്ടിക്ക് 18 വയസില്‍ കുറവാണെന്നതിന് കൃത്യമായ തെളിവിന്റെ ആവശ്യമില്ലെന്നും കാഴ്ചയിലെ ബോധ്യപ്രകാരം നടപടികള്‍ തുടരാമെന്നും ഹൈക്കോടതി. കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടതിന് കേസില്‍ കുടുങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഒരു അശ്ലീല ചിത്രത്തിലോ വീഡിയോയിലോ പ്രദര്‍ശിപ്പിക്കപ്പെടുന്ന കുട്ടിയുടെ പ്രായം 18 ന് താഴെയെന്ന് കാഴ്ചയില്‍ തോന്നിയാല്‍ കേസെടുക്കാം. ഇതിന് കൃത്യമായ തെളിവോ പ്രായം നിര്‍ണ്ണയിക്കാന്‍ വിദഗ്ധരുടെ സഹാമോ ആവശ്യമില്ല. പോക്‌സോ ആക്‌ട് പ്രകാരം 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളോ നഗ്‌ന ദൃശ്യങ്ങളോ (ചൈല്‍ഡ് പോര്‍ണോഗ്രഫി ) ഫോണിലോ സോഷ്യല്‍ മീഡിയയിലോ കമ്ബ്യൂട്ടറുകളിലോ തെരയുന്നതും കാണുന്നതും പ്രചരിപ്പിക്കുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം ദൃശ്യങ്ങള്‍ കണ്ടതിന്റെ പേരില്‍ സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ വ്യാപരിക്കുന്നവര്‍ അടക്കം വിവിധ പ്രായത്തിലുള്ള ഒട്ടേറെ പേര്‍ അടുത്തിടെ അറസ്റ്റിലായിരുന്നു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പോലീസ് സൈബര്‍ വിഭാഗം ഇക്കാര്യത്തില്‍ വ്യാപകമായ തെരച്ചില്‍ നിരന്തര ഇടവേളകളില്‍ നടത്തുന്നുണ്ട്. സൈബര്‍ വിഭാഗം നല്‍കുന്ന തെളിവുകള്‍ വച്ച്‌ വീടുകളിലും ഓഫീസുകളിലും മറ്റും റെയ്ഡ് നടത്തി ഡിവൈസുകള്‍ പിടിച്ചെടുക്കുകയും ദൃശ്യങ്ങള്‍ കണ്ട വ്യക്തികളെ കൈയോടെ അറസ്റ്റ് ചെയ്യുകയുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക