
ചെന്നൈ: തമിഴ്നാട്ടിലെ നഗരമേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന് മിന്നും വിജയം. സംസ്ഥാനത്തെ 21 കോര്‍പ്പറേഷനുകളും ഡിഎംകെ സഖ്യം തൂത്തുവാരി. ആകെയുള്ള 138 മുനിസിപ്പാലിറ്റികളില്‍ 132 എണ്ണത്തിലും ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 489 നഗരപഞ്ചായത്തുകളില്‍ 391 എണ്ണത്തിലും ഡിഎംകെ സഖ്യം മുന്നിലാണ്.
987 സീറ്റുകളില്‍ ഡിഎംകെ സഖ്യം വിജയിച്ചതായി ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു. എഐഎഡിഎംകെ സഖ്യം ഇതുവരെ ജയിച്ചത് 265 സീറ്റുകളില്‍ മാത്രം. കോണ്‍ഗ്രസ് 65 ഉം ബിജെപി 24 സീറ്റുകളിലും വിജയിച്ചു. സിപിഎമ്മിന് 20ഉം സിപിഐക്ക് 9ഉം സീറ്റുകളില്‍ ഇതുവരെ ജയിക്കാനായി.100 വാര്‍ഡുകളുള്ള ചെന്നൈകോര്‍പ്പറേഷനില്‍ അണ്ണാ ഡിഎംകെ വെറും 14 സീറ്റുകളിലേക്ക് ചുരുങ്ങി. 138 നഗരസഭകളില്‍ 132 ഇടത്ത്ഡിഎംകെ ഭരണമുറപ്പിച്ചു. മൂന്നിടത്ത് അണ്ണാ ഡിഎംകെയും മൂന്നിടങ്ങളില്‍ സ്വതന്ത്രരും ഭരിക്കും.