
സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വീഡിയോകള്‍ ശ്രദ്ധ നേടുന്നത്. ഇറ്റലിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. പ്രൊഫഷണലുകളെപ്പോലെ കന്യാസ്ത്രീകള്‍ ഫുട്ബോള്‍ കളിക്കുന്നത് സാധാരണ കാഴ്ചയല്ല. അതുകൊണ്ട് തന്നെ ഒരു കൂട്ടം കന്യാസ്ത്രീകള്‍ ഫുട്ബോള്‍ കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് വൈറലായി.
ഏറ്റവും കൂടുതല്‍ ഫുട്ബോള്‍ ഭ്രമമുള്ള രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ നിന്നുള്ള ഈ കാഴ്ച ഐജി ഇറ്റാലിയ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ലോകം കണ്ടത്. 3 മില്യണിലധികം പേരാണിത് കണ്ടത്.
ഒരു ബാല്‍ക്കണിയിലെ ജനാലയില്‍ നിന്ന് ഷൂട്ട് ചെയ്തതായി തോന്നുന്ന വീഡിയോയില്‍, നാല് കന്യാസ്ത്രീകള്‍, ഇരുവശത്തും രണ്ടുപേരായി നിന്ന്, ഒരു ചെറിയ ഫുട്ബോള്‍ കോര്‍ട്ടില്‍ ഫുട്ബോള്‍ കളിക്കുന്നതായിട്ട് കാണാം.