
ചില ഫോട്ടോഷൂട്ടുകൾ വലിയ രീതിയിൽ വിമർശിക്കപ്പെടാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വ്യാപക വിമർശനങ്ങൾക്ക് ഇട വരുത്തുന്നത്. രണ്ടു കന്യാസ്ത്രീകൾ ആണ് ഫോട്ടോയിൽ ഉള്ളത്. ഇവർ തമ്മിലുള്ള പ്രണയമാണ് ഫോട്ടോഷൂട്ടിൽ വിഷയം. നിരവധി ആളുകൾ ഇതിനെ എതിർത്തുകൊണ്ട് രംഗത്തെത്തുന്നുണ്ട്.
ഇത് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.യാമി എന്ന വ്യക്തി ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് യാമി. നിരവധി സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇവർ ഇതുവരെ എടുത്തിട്ടുള്ളത്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഇവരുടെ ഇൻസ്റ്റാഗ്രാം പേജിനുള്ളത്.
ക്രൈസ്തവ സഭയെ അവഹേളിക്കാനുള്ള നീക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് ശക്തമായ ആരോപണം ഉയരുന്നത്. സഭാവിശ്വാസികൾ പവിത്രമായി കാണുന്ന സന്യസ്ത സഭാംഗങ്ങളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് ഇത്തരം ഫോട്ടോകളുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഏതാനും ഒറ്റപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാം ത്യജിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിനെതിരെ ഇത്തരം അവഹേളനപരമായ ചിത്രീകരണങ്ങൾ നടത്തുന്നത് വെല്ലുവിളി ഉയർത്തുന്നതാണ്. ഇത്തരം പ്രവണതകൾ അനാവശ്യമായ സംഘർഷങ്ങളിലേക്ക് വഴി വെക്കാനുള്ള സാധ്യതയുണ്ട്.
