കൊല്ലം: വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊലപ്പെടുത്താന്‍ സൈനികന്‍റെ (Soldier) കൊട്ടേഷന്‍. കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി അമ്ബാടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളായ പത്തുപേരെ കരുനാഗപ്പള്ളി പോലീസ് (Kerala Police) അറസ്റ്റ് ചെയ്തു. ജയ്പൂരില്‍ സൈനികനായി ജോലി നോക്കുന്ന കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി സന്ദീപാണ് വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ ഇടക്കുളങ്ങര കോതേരില്‍ വീട്ടില്‍ അമ്ബാടിയെ കൊലപ്പെടുത്താന്‍ ഒരു ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനത്തില്‍ കൊട്ടേഷന്‍ നല്‍കിയത്.

23ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് അമ്മയ്ക്കും, സഹോദരിയ്ക്കുമൊപ്പം വീട്ടില്‍ ഉണ്ടായിരുന്ന അമ്ബാടിയെ വിളിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയും, വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. എന്തിനാണ് അക്രമിക്കപ്പെട്ടതെന്നറിയാതെ സ്റ്റേഷനില്‍ പരാതിയുമായെത്തിയ അമ്ബാടിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് പെണ്‍കുട്ടികളുമായി വഴക്കുണ്ടായ കാര്യം പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടികളുടെ ഫോണില്‍ നിന്നാണ് അമ്ബാടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തഴവ സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ വിഷ്ണു, വവ്വാക്കാവ് സ്വദേശി അലി ഉമ്മര്‍, കുലശേഖരപുരം സ്വദേശികളായ മണി, നബീല്‍, ചങ്ങന്‍കുളങ്ങര സ്വദേശികളായ ഗോകുല്‍, ചന്തു, തൊടിയൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ ഖാന്‍ എന്നിവരെ കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്.

ഒന്നാം പ്രതി ബ്ലാക്ക് വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു, കഷണ്ടി ഫൈസല്‍ എന്ന ഫൈസല്‍ എന്നിവര്‍ക്ക് കരുനാഗപ്പള്ളി, ഓച്ചിറ , കായംകുളം എന്നീ സ്റ്റേഷനുകളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. ലഹരി നല്‍കി പ്രചോദിപ്പിച്ചാണ് ഒന്നാം പ്രതിയും, സൈനികനും ചേര്‍ന്ന് മറ്റുള്ള പ്രതികളെ കൃത്യത്തില്‍ ഉള്‍പ്പെടുത്തിയത്. സൈനികന്‍റെ നിര്‍ദ്ദേശപ്രകാരം അക്രമിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച്‌ സൈനികന്‍ വഴി പെണ്‍കുട്ടികള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്താന്‍ പോലീസിനെ സഹായിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക