
ലാവയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു 5ജി സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നു ലാവയുടേ അഗ്നി എന്ന സ്മാര്‍ട്ട് ഫോണുകള്‍ .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണുകള്‍ കൂടിയാണിത് .ഇപ്പോള്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒരു വിചിത്ര ഓഫര്‍ ആണ് ലാവ പ്രഖ്യാപിച്ചിരിക്കുന്നത് .അതായത് റിയല്‍മിയുടെ 8 എസ് എന്ന സ്മാര്‍ട്ട് ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് ലാവയുടെ അഗ്നി 5ജി എന്ന സ്മാര്‍ട്ട് ഫോണുകള്‍ നല്‍കും എന്നാണ് ഓഫറുകളാണ് ഇപ്പോള്‍ ഒഫീഷ്യല്‍ ട്വിറ്റര്‍ വഴി അറിയിച്ചിരിക്കുന്നത്. ജനുവരി 7 വരെയാണ് ഈ ഓഫറുകള്‍ ലഭ്യമാകുക.
LAVA AGNI 5G സ്മാര്‍ട്ട് ഫോണുകള്‍
ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.78 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിങ്ങിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ ഫോണുകള്‍ക്ക് 5ജി പ്രോസ്സസറുകളാണ് നല്‍കിയിരിക്കുന്നത് .
octa-core MediaTek Dimensity 810 പ്രോസ്സസറുകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനം നടക്കുന്നത് .കൂടാതെ Android 11ല്‍ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവര്‍ത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ക്വാഡ് പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .
64 മെഗാപിക്സല്‍ + 5 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ ക്വാഡ് പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഇതിനു നല്‍കിയിരിക്കുന്നു . ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ ഫോണുകള്‍ക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത്. വില നോക്കുകയാണെങ്കില്‍ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളില്‍ എത്തിയ ഫോണുകള്‍ക്ക് 19999 രൂപയാണ് വില വരുന്നത്.