തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പ്രവര്‍ത്തന ഫണ്ട് ശേഖരിക്കാനൊരുങ്ങി കെ.പി.സി.സി നേതൃത്വം. ഓരോ അംഗവും കുറഞ്ഞത് 137 രൂപ കെ.പി.സി.സി നല്‍കുന്ന ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇതിലൂടെ പത്ത് മുതല്‍ 20 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം. താഴേത്തട്ടില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിച്ച്‌ സംഘടനാശാക്തീകരണനടപടികള്‍ക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് വരുംകാല തിരഞ്ഞെടുപ്പുകളിലേക്കടക്കം പ്രവര്‍ത്തന ഫണ്ട് ശേഖരിക്കുന്നത്.

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ ഇന്ദിരാഭവനില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും സംബന്ധിക്കും. 137 രൂപ ചലഞ്ചിന്റെ വിശദാംശങ്ങള്‍ കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിക്കും. അക്കൗണ്ട് നമ്ബരിന്റെ വിശദാംശവും ഇന്നാണ് ഔദ്യോഗികമായി പുറത്തുവിടുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

137 രൂപ ചലഞ്ചിലെ തുക നേരിട്ട് കെ.പി.സി.സിയുടെ അക്കൗണ്ടിലെത്തും. നേരത്തേ മണ്ഡലം, ബ്ലോക്ക്, ഡി.സി.സി, കെ.പി.സി.സി എന്നിങ്ങനെ വീതം വച്ചായിരുന്നു ഫണ്ട് സമാഹരണം. പുതിയ ചലഞ്ചിലൂടെ സമാഹരിക്കുന്ന തുകയില്‍ നിശ്ചിത വിഹിതം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് താഴെത്തട്ടിലടക്കം പ്രവര്‍ത്തനച്ചെലവിനായി വിനിയോഗിക്കാവുന്ന വിധത്തില്‍ കൈമാറും.

ഒരു കോടി അംഗങ്ങള്‍

  • അംഗത്വ കാമ്ബെയ്ന്‍ അവസാനം നടന്ന 2017ലെ കണക്കനുസരിച്ച്‌ എണ്‍പത് ലക്ഷത്തിന് മുകളിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രാഥമികാംഗങ്ങളുടെ എണ്ണം. ഇതിപ്പോള്‍ ഒരു കോടിയെങ്കിലും വരും
  • ഒരാള്‍ക്ക് 137 രൂപ എന്നത് മിനിമം തുകയാണ്. 137 രൂപ ഉള്‍ക്കൊള്ളുന്ന എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. 1137 രൂപയോ 10,137 രൂപയോ നിക്ഷേപിക്കാമെന്ന് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കുന്നു
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക