കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് കൊച്ചിയില്‍. ശശി തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ ചര്‍ച്ചയാകും. പര്യടനം ഏകോപിപ്പിച്ച എം കെ രാഘവന്‍ എംപിക്ക് എതിരെ നടപടി വേണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി എന്ന വിമര്‍ശനങ്ങള്‍ക്ക് ഇടയിലാണ് ഇന്ന് എറണാകുളത്ത് യോഗം ചേരുന്നത്.

കോഴിക്കോട്ടെ തരൂരിന്റെ പരിപാടി വിലക്കിയ സംഭവത്തില്‍ എം കെ രാഘവന്‍ നല്‍കിയ പരാതിയും രാഷ്ടീയകാര്യ സമിതി പരിശോധിച്ചേക്കും. രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിഭാഗമാണ് തരൂരിനെതിരെ നിലപാടു കടുപ്പിക്കുന്നത്. അതേസമയം എ വിഭാഗം തരൂരിന് നല്‍കുന്ന തുറന്ന പിന്തുണ നേതൃത്വത്തെ കുഴക്കുന്നുണ്ട്. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമാണെന്ന സതീശന്റെ പരസ്യ വിമര്‍ശനത്തില്‍ തരൂര്‍ വിഭാഗത്തിന് അതൃപ്തിയുണ്ട്. അതേസമയം പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ സുധാകരന്റെ സംഘപരിവാര്‍ അനുകൂല പ്രസ്താവനയും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. സുധാകരന്റെ തുടര്‍ച്ചയായുള്ള സംഘപരിവാര്‍ അനുകൂല പ്രസംഗങ്ങളില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെ അമര്‍ഷം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ സുധാകരനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക