തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടർ അഭിരാമി ബാലകൃഷ്ണന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തില്‍ ആർക്കും ഉത്തരവാദിത്തമില്ലെന്ന് കുറിപ്പില്‍ പറയുന്നു. ‘ജീവിതം മടുത്തത് കൊണ്ട് പോകുന്നു’. അബോധാവസ്ഥയില്‍ കണ്ടെത്തിയ മുറിയില്‍ നിന്നാണ് കുറിപ്പും കണ്ടെത്തിയത്. ഡോ. അഭിരാമിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സഹപാഠികളുടെ മൊഴിയെടുക്കും.

തിരുവനന്തപുരം ഉള്ളൂരിലെ ഫ്‌ലാറ്റിലാണ് അഭിരാമി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളനാട് സ്വദേശിയാണ് അഭിരാമി. വീട്ടുകാര്‍ ബന്ധപ്പെട്ടിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റ് ഉടമയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചേതാടെ മരണം സ്ഥീരീകരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അഭിരാമി ഈ ഫ്‌ളാറ്റിലെ ഒരുമുറിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക