സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ കെപിസിസി യോഗം തീരുമാനിച്ചതായി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ജനവിരുദ്ധ ഭരണത്തിനെതിരെ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് വളയുന്നതുള്‍പ്പെടെ മൂന്ന് ഘട്ടങ്ങളിലായി പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് കെപിസിസി ഭാരവാഹികളുടെ യോഗത്തിന്‍റെ തീരുമാനം പ്രഖ്യാപിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു.

രണ്ട് മാസത്തേക്കുള്ള പാര്‍ട്ടി പരിപാടികള്‍ക്കും സമര പരിപാടികള്‍ക്കും കെപിസിസി അന്തിമരൂപം നല്‍കിയിട്ടുണ്ട്. പ്രതിഷേധ പരമ്ബരയുടെ ആദ്യ ഘട്ടത്തില്‍ നവംബര്‍ മൂന്നിന് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കും. “പിണറായി ഭരണത്തിനെതിരെ പൗര വിചാരണ” എന്ന പേരില്‍ നടത്താനിരിക്കുന്ന പ്രക്ഷോഭ പരമ്ബരയുടെ ആദ്യ ഘട്ടമായാണ് കളക്ടറേറ്റ് മാര്‍ച്ചുകള്‍ നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ച്ച്‌ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരം ഡിസംബര്‍ രണ്ടാം വാരം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക