സര്‍വകലാശാല വിസിമാര്‍ രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍. ഉന്നത വിദ്യാഭ്യാസരംഗത്ത് കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍ ചോദ്യം ചെയ്യേണ്ടതാണ്. ഒമ്ബത് സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

അതേസമയം, ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. കെ സി വേണുഗോപാലിന്റെ പോസ്റ്റ് ഏത് പശ്ചാത്തലത്തിലാണെന്ന് അറിയില്ല. പക്ഷേ കെപിസിസിയുടെ നിലപാട് ഇതാണ്. വിസിമാര്‍ രാജി വച്ച്‌ പോകണമെന്ന് പറയില്ല. പക്ഷെ തെറ്റുതിരുത്തി പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും സുധാകരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ ഗവര്‍ണറുടെ നടപടി അതിര് കടന്നതാണെന്ന് മുസ്ലിം ലീഗ് ആക്ടിംഗ് സെക്രട്ടറി പിഎംഎ സലാം ആവര്‍ത്തിച്ചു. ഇത്തരമൊരു സാഹചര്യത്തിലേയ്ക്ക് എത്തിച്ചതില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും വലിയ പങ്കാണുള്ളത്. മാനദണ്ഡം ലംഘിച്ചാണ് പല നിയമനങ്ങളും നടന്നതെന്ന് പറഞ്ഞ അദ്ദേഹം ഗവര്‍ണറുടെ പശ്ചാത്താപമാണ് പ്രതിപക്ഷവും കോണ്‍ഗ്രസും സ്വാഗതം ചെയ്തതെന്നും, മുഖ്യമന്ത്രി ലീഗിന്റെ നിലപാടിനെ സ്വാഗതം ചെയ്തത് അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന ബോധ്യത്തില്‍ നിന്നാണെന്നും പിഎംഎ സലാം കോഴിക്കോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക