സ്വപ്നതുല്യമായ യാത്രയെപ്പാണ് കേരളം ഉമ്മൻചാണ്ടിക്ക്. രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ കേരളത്തിലെ ജനങ്ങൾ സ്ത്രീപുരുഷഭേദമന്യേ ഉമ്മൻചാണ്ടിയെ കാണാനായി റോഡുകളിലും ടിവിക്ക് മുന്നിലും ചിലവഴിച്ചത് തുടർച്ചയായ നാൽപതിലധികം മണിക്കൂറുകളാണ്. അർദ്ധരാത്രിയാണ് ജനനായകനെ കല്ലറയിലേക്ക് വെക്കുവാൻ സാധിച്ചത്.

ഉമ്മൻചാണ്ടിയെ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ, ജനങ്ങൾ അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുമ്പോൾ മറ്റൊരു കാര്യം നാം ഓർക്കേണ്ടതുണ്ട്. ജീവിച്ചിരുന്നപ്പോൾ ഈ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചില്ലല്ലോ എന്നത്. ഊതിപ്പെരുപ്പിച്ച വിവാദങ്ങളുടെയും, അപ സർപ്പക കഥകളെ വെല്ലുന്ന രീതിയിൽ മെനഞ്ഞെടുത്ത അപവാദ പ്രചാരണങ്ങളുടെയും തണലിൽ സ്വപ്ന സമാനമായ വികസനം കേരളത്തിന് നൽകിയ ഒരു മുഖ്യമന്ത്രിക്ക് തുടർഭരണം നിഷേധിക്കപ്പെട്ടു. ഒരുപക്ഷേ അദ്ദേഹത്തോടുള്ള ഒരു മാപ്പ് ചോദിക്കൽ ആയിരുന്നിരിക്കാം കേരള ജനത ഇന്നലെ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതായാലും ഉമ്മൻചാണ്ടി എന്നത്തേക്കാളും ഇപ്പോൾ സ്മരിക്കപ്പെടുകയാണ്, ആഘോഷിക്കപ്പെടുകയാണ്. കേരളത്തിൻറെ മുഖച്ഛായ തന്നെ മാറ്റിയ അഞ്ച് വർഷങ്ങളായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം. ഉമ്മൻചാണ്ടിയുടെ വികസന നേട്ടങ്ങൾ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം പോലും വേണ്ട വിധം ഉപയോഗിച്ചിട്ടില്ല എന്നു പറഞ്ഞാലും തെറ്റില്ല. വൈകിയാണെങ്കിലും അദ്ദേഹത്തിൻറെ വേർപാടിന് ശേഷം ഉമ്മൻചാണ്ടിയുടെ ഭരണകാലഘട്ടത്തിലെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ കെപിസിസി പുറത്തുവിട്ടിരിക്കുന്ന വീഡിയോ ഉമ്മൻചാണ്ടി വിഭാവനം ചെയ്തതും നടപ്പിലാക്കിയതുമായ വികസന ക്ഷേമപ്രവർത്തനങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക