കണ്ണൂര്‍: പിണറായിയില്‍ സ്‌കൂള്‍ അധ്യാപകനെതിരേ പോക്‌സോ കേസെടുത്ത് പോലീസ്. കോട്ടപ്പള്ളി സ്വദേശിയായ അധ്യാപകന്‍ നൗഷാദിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ സ്കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്ക് സമീപത്തുനിന്ന് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. നവംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക