കെപിസിസിയുടെ ഉമ്മൻ‌ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് അധ്യക്ഷനാകുക. നാളെ വൈകിട്ട് നാല് മണിത്ത് അയ്യങ്കാളി ഹാളിലാണ് ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങ് നടക്കുക. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ-സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ വിപുലമായ അനുസ്മരണ പരിപാടിയാണ് കെപിസിസി നാളെ ഒരുക്കുന്നത്.

അതിനിടെ, ഉമ്മൻ‌ചാണ്ടിയുടെ സ്മരണ നിലനിര്‍ത്താൻ എം സി റോഡിന്‍റെ പേര് ഒ സി റോഡ് എന്ന് മാറ്റണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ നീണ്ട വിലാപയാത്രയില്‍ അഭൂതപൂര്‍വമായ തിരക്ക് എം സി റോഡില്‍ ഉണ്ടായതാണ് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യത്തിന് കാരണം. എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും വി എം സുധീരൻ മുഖ്യമന്ത്രിയോട് അഭ്യാര്‍ത്ഥിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക