കെപിസിസിയില്‍ തര്‍ക്കം രൂക്ഷമായി. സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരണവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നു. കെപിസിസി നേതൃത്വം കൂടിയാലോചനയില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

പുതിയ കെപിസിസി അംഗങ്ങളെ തീരുമാനിച്ചത് ആരും അറിഞ്ഞില്ല.വ ര്‍ക്കിങ് പ്രസിഡന്റ് ആയ താന്‍ പോലും സമൂഹമാധ്യമങ്ങളിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞത്.കെപിസിസി നേതൃത്വത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുല്ലപ്പള്ളിയും സുധീരനും വിട്ടുനിന്നത് ചര്‍ച്ച ചെയ്യണം. കെ സുധാകരനും വി ഡി സതീശനും എതിരായ പരാതികള്‍ കേന്ദ്രനേതൃത്വത്തിന് അറിയാം. പ്ലീനറിക്ക് ശേഷം കേരളത്തിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക