ന്യൂഡല്‍ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍, ബിജെപി ഭൂരിപക്ഷം നേടുമെന്നും യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രി ആകുമെന്നും ഇന്ത്യ ന്യൂസ്-ജന്‍ കി ബാത്ത് സര്‍വേ ഫലം. ബിജെപി 233 നും 252 നും മധ്യേ സീറ്റുകള്‍ നേടുമ്ബോള്‍ സമാജ് വാദി പാര്‍ട്ടി 135 നും 149 ഉം ഇടയില്‍ സീറ്റുകള്‍ കിട്ടാം. എന്നാല്‍ പ്രിയങ്ക ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന് നിരാശയാവും ഫലം. മൂന്ന് മുതല്‍ ആറ് വരെ സീറ്റാണ് കോണ്‍ഗ്രസിന് കിട്ടാന്‍ സാധ്യത. അതേസമയം, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി 11-12 സീറ്റുകള്‍ നേടിയേക്കും. മറ്റുള്ളവര്‍ക്ക് ഒന്നു മുതല്‍ നാല് സീറ്റുകളും.

403 അംഗങ്ങളുള്ള യുപി നിയമസഭയില്‍ 312 സീറ്റുകള്‍ നേടിയാണ് കഴിഞ്ഞ തവണ ബിജെപി അധികാരം പിടിച്ചത്. കര്‍ഷക സമരവും ഇന്ധനവില വര്‍ധനയും അടക്കമുള്ള പ്രശ്‌നങ്ങള്‍ ബിജെപിയുടെ സീറ്റെണ്ണം കുറയ്ക്കുമെന്ന് സര്‍വേ പ്രവചിക്കുന്നെങ്കിലും ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ പ്രവചനം. സംസ്ഥാനത്തുടനീളം 75 ജില്ലകളിലായി 20,000 പേരുടെ സാമ്ബിളെടുത്താണ് സര്‍വേ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വോട്ട് വിഹിതം

ലഭിക്കുന്ന സീറ്റുകളുടെ അടിസ്ഥാനത്തില്‍ വോട്ട് വിഹിതം കണക്കാക്കുമ്ബോള്‍, 39 ശതമാനമാണ് ബിജെപിക്ക് കിട്ടുക. സമാജ് വാദി പാര്‍ട്ടിക്ക് 35 ശതമാനവും, ബിഎസ്‌പിക്ക് 14 ശതമാനവും, കോണ്‍ഗ്രസിന് 5 ശതമാനവും, മറ്റു പാര്‍ട്ടികള്‍ക്ക് ഏഴ് ശതമാനവും.

സര്‍വേപ്രകാരം, ജില്ലാ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്ബോള്‍ പൂര്‍വാഞ്ചല്‍ ഉപമേഖലയിലെ 104 സീറ്റുകളില്‍ 53-59 സീറ്റു വരെ നേടാം. ഈ മേഖലയില്‍ കോണ്‍ഗ്രസിന് ഒരുസീറ്റ് പോലും കിട്ടില്ല. ബ്രജ് മേഖല ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്ക് 142 സീറ്റില്‍, 84-88 സീറ്റുകള്‍ വരെ ലഭിക്കാം. കോണ്‍ഗ്രസിന് ഈ മേഖലയില്‍ രണ്ട് സീറ്റ് കിട്ടിയേക്കും. എസ്‌പിക്ക് 51-55 സീറ്റും, ബിഎസ്‌പിക്ക് 1-3 സീറ്റും.

ബുന്ദേല്‍ഖണ്ഡില്‍, 25 സീറ്റില്‍ ബിജെപി 19-21 സീറ്റ് സ്വന്തമാക്കും. എസ്‌പിക്ക് 3-6 സീറ്റുകളും, ബിഎസ്‌പിക്ക് ഒരു സീറ്റും കിട്ടാം. മേഖലയില്‍ കോണ്‍ഗ്രസ് അമ്ബേ പരാജയം. അവധ് മേഖലയില്‍. ബിജെപി 132 സീറ്റില്‍ 7-84 സീറ്റ് വരെ നേടാം. കോണ്‍ഗ്രസിനാകട്ടെ, 3-4 സീറ്റ് വരെ മാത്രം. ഹത്രാസിലും, ലഖിംപുരി ഖേരിയിവും ബിജെപി ലീഡ് ചെയ്യുമെന്ന് സര്‍വേ പറയുന്നു. സമാജ് വാദി പാര്‍ട്ടിയേക്കാള്‍ ബിജെപിയാണ് വനിതാ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നത്.

ആരാകണം മുഖ്യമന്ത്രി?

55 ശതമാനം പേരും യോഗി ആദിത്യനാഥിനെയാണ് തുണയ്ക്കുന്നത്. 31 ശതമാനം പേര്‍ അഖിലേഷിനെയും മായാവതിയെ 10 ശതമാനം പേരും, പ്രിയങ്കയെ രണ്ടുശതമാനം പേരും മാത്രം പിന്തുണയ്ക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക