• ഒമിക്രോൺ വ്യാപനത്തിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതു വെല്ലുവിളിയും നേരിടാൻ രാജ്യം സജ്ജമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭയപ്പെടുകയോ ആശങ്കപ്പെടുകയോ അല്ല ജനങ്ങൾ ചെയ്യേണ്ടതെന്നും ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണം. ഒമിക്രോണ്‍ കേസുകള്‍ കൂടുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. നേരിടാന്‍ രാജ്യം സജ്ജമാണ്. വ്യാപനത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം. കുട്ടികള്‍ക്കായി 90,000 കിടക്കകള്‍ തയാറാണെന്നും ആവശ്യത്തിന് വാക്സിന്‍ കരുതല്‍ ശേഖരമുണ്ടെന്നും മോദി വ്യക്തമാക്കി.
  • രാജ്യത്തെ 90 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതായും ഓക്സിജന്‍ സൗകര്യമുള്ള അഞ്ചു ലക്ഷം കിടക്കകള്‍ രാജ്യത്തുണ്ടെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ വായിക്കാം:

  • ജനുവരി മൂന്ന് മുതൽ 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകും.
  • ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകും
  • 60 വയസ്സിനു മുകളിൽ പ്രായമുള്ള ഹൈ റിസ്ക് രോഗബാധിതർക്ക് ഡോക്ടർമാരുടെ നിർദ്ദേശം ഉണ്ടെങ്കിൽ ബൂസ്റ്റർ ഡോസ് നൽകും
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക