ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി റിപോര്‍ട്ടുകള്‍ വന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല.വിങ് കമാന്റര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. ഇക്കാര്യം വ്യോമസേന ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ രാജസ്ഥാനിലെ ജയ്‌സാല്‍മീറിന് സമീപം ഡെസേര്‍ട്ട് നാഷനല്‍ പാര്‍ക്ക് പ്രദേശത്താണ് വിമാനം തകര്‍ന്നുവീണതെന്ന് ജയ്‌സാല്‍മീര്‍ പോലിസ് സൂപ്രണ്ട് അജയ് സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പരിശീലന പറക്കലിനിടെ പടിഞ്ഞാറന്‍ സെക്ടറില്‍ പറന്നുയര്‍ന്ന ഐഎഎഫിന്റെ മിഗ് 21 വിമാനമാണ് തകര്‍ന്നുവീണന്നെ് വ്യോമസേന അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടതായും വ്യോമസേന വ്യക്തമാക്കി. വിമാനാപകടത്തില്‍ വിങ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയുടെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ധീരഹൃദയന്റെ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു- ട്വീറ്റില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വര്‍ഷം മാത്രം നിരവധി മിഗ്-21 അപകടങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തില്‍ മിഗ്-21 വിമാനം പഞ്ചാബില്‍ അപകടത്തില്‍പെട്ട് പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരി മരിച്ചിരുന്നു. 1971 മുതല്‍ 2012 ഏപ്രില്‍ വരെ 482 മിഗ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടു. 171 പൈലറ്റുമാരും 39 സിവിലിയന്‍മാരും എട്ട് സര്‍വീസ് ഉദ്യോഗസ്ഥരും ഒരു എയര്‍ക്രൂവും കൊല്ലപ്പെട്ടതായി 2012 മെയ് മാസത്തില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചിരുന്നു. സാങ്കേതിക തകരാറുകളും,’ സര്‍ക്കാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക