വ്യോമസേനയില്‍ അഗ്നിവീറാകാന്‍ അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും 23 വരെ അപേക്ഷിക്കാം. 4 വര്‍ഷമാണു നിയമനം.മൂവായിരത്തിലേറെ ഒഴിവുകളാണുള്ളത്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബര്‍ 5-11 ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.

2002 ജൂണ്‍ 27- 2005 ഡിസംബര്‍ 27 കാലയളവില്‍ ജനിച്ചവരാകണം. എന്‍റോള്‍ ചെയ്യുമ്ബോള്‍ പ്രായപരിധി 21 ആയിരിക്കണം. 250 രൂപയാണ് ഫീസ്. ജനുവരി 18 മുതല്‍ 24 വരെ ഓണ്‍‌ലൈന്‍‌ ടെസ്റ്റ് നടത്തും. വിശദവിവരങ്ങള്‍ http://agnipathvayu.cdac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക