എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ചേര്‍ത്തലയില്‍വെച്ചാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ എംപിയുടെ വാഹനം ഇടിക്കുകയായിരുന്നു. എം പി തന്നെയാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്.

അപകട സമയത്ത് എം പി മാത്രമാണ് കാറിലുണ്ടായിരുന്നത്. എംപിയുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. കാറിനുള്ളില്‍ കുടുങ്ങിയ എംപിയെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. എംപിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക