
ചെറുവിമാനം വീടിന് മുകളിലേക്ക് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കയിലെ ന്യുബെര്‍ഗിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഒറിഗോണിലെ വീടിന് മുകളിലേക്ക് വിമാനം തകര്‍ന്നു വീണതിന് പിന്നാലെ അഗ്നിശമന സേന ഉള്‍പ്പെടെയുള്ള അടിയന്തിര രക്ഷാ സേനകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
The plane crashing in newberg, my bf recorded this from our yard 🤯🤯
Posted by Sydney Elaina on Tuesday, 3 October 2023
അപകട സ്ഥലത്തു നിന്നുള്ള ചിത്രങ്ങള്‍ അഗ്നിശമന സേന തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാനം തകര്‍ന്നു വീണ വീട്ടില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ക്കല്ലാതെ അവശിഷ്ടങ്ങള്‍ പതിച്ചോ മറ്റോ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അഗ്നിശമന സേന അറിയിച്ചു.